Breaking News

വെയില്‍സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന്‍

റഷാദ് മുബാറക്

ദോഹ. ഫിഫ ലോകകപ്പിന്റെ വാശിയേറിയ മല്‍സരത്തില്‍ വെയില്‍സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന്‍ ഖത്തറിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്‌ളണ്ടിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇറാന്‍ ഇന്ന് ഇഞ്ചുറി ടൈമിലാണ് രണ്ട് ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ റൂസ്ബി ചെഷ്മിയും പതിനൊന്നാം മിനിറ്റില്‍ റമീന്‍ റിസോയേനും വെയില്‍സിന്റെ വല കുലുക്കി.

ലോകകപ്പില്‍ യൂറോപ്യന്‍ ടീമിനെതിരെയുള്ള ഇറാന്റെ ആദ്യ വിജയമാണിത്. മുമ്പ് അമേരിക്കയേയും മൊറോക്കോയേയും ഇറാന്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.