Breaking News

2025ലെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2025ലെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ (ഐടിഎഫ്) ജനറല്‍ അസംബ്ലിയിലാണ് 2025ലെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ 59-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി ഖത്തറിന് ലഭിച്ചത്. 2004ലെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്.
ആതിഥേയ നഗരം തിരഞ്ഞെടുക്കാനുള്ള അംഗ ഫെഡറേഷനുകളുടെ വോട്ടിനിടെ ദോഹയ്ക്ക് 39 നെതിരെ 57 വോട്ടുകള്‍ ലഭിച്ചു.