Archived Articles

വാം ഖത്തര്‍ മേമുണ്ട കമ്മിറ്റി സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ.സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ബഹ്റൈന്‍ മേമുണ്ട മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരി എം പി അബ്ദുറഹ്മാന്‍ ഹാജി, യു എ ഇ മേമുണ്ട മുസ് ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്ള മാണിക്കൊത്ത്, മേമുണ്ട മദ്രസ്സ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി മാനാരി ഇബ്രാഹിം ഹാജി, മാസ്റ്റര്‍ മുഹമ്മദ് നസീന്‍ എന്നിവര്‍ക്ക് വാം ഖത്തര്‍ മേമുണ്ട സ്വീകരണം നല്‍കി.

സുബൈര്‍ ബാഖവി സദസ്സ് പരിപാടി ഉത്ഘാടനം ചെയ്തു . എം പി അബ്ദുറഹിമാന്‍ ഹാജിക്ക് എം എ ഗഫൂറും അബ്ദുള്ള മാണിക്കോത്തിന് ശരീഫ് മേമുണ്ടയും മാനാരി ഇബ്രാഹീമിന് കിഴക്കെ പാലോത്ത് കരീമും, വിദ്യാര്‍ഥി നസീന് അബൂബക്കര്‍ പാറേമ്മലും ഉപഹാരം സമര്‍പ്പിച്ചു.

ശരീഫ് മേമുണ്ട വാം കമ്മിറ്റിയെ പരിചയപ്പെടുത്തി സംസാരിച്ചു.

നാസര്‍ കോക്കാട്ടില്‍,ഡോ. അബ്ദുറസാഖ്,നവാസ് കോട്ടക്കല്‍,അത്തീഖ് റഹ്മാന്‍ എസ് ഡി ,ഖയ്യൂം തോടന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടയ്ക്കാട്ട് ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശബീര്‍ മേമുണ്ട സ്വാഗതവും സുഹൈല്‍ പാലോത്ത് നന്ദിയും പറഞ്ഞു.