Breaking News

ഖത്തര്‍ അമീര്‍ ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഖത്തറിലെത്തിയ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ കൂടിക്കാഴ്ച നടത്തി.

ടൂര്‍ണമെന്റിന്റെ അസാധാരണമായ ആതിഥേയത്വത്തിന് ഫ്രഞ്ച് പ്രസിഡന്റ് അമീറിനെ അഭിനന്ദിക്കുകയും അവസാന റൗണ്ടുകളിലേക്ക് യോഗ്യത നേടിയ ടീമുകള്‍ക്ക് വിജയം ആശംസിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തന്ത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. കൂടാതെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.