Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ദോഹയില്‍ നാജിയാ നൗഷി റസ്റ്റോറന്റ് ഉല്‍ഘാടനത്തിനെത്തിയത് കൗതുകമായി

അമാനുല്ല വടക്കാങ്ങര

ദോഹ: സ്വയം കാറോടിച്ച് കണ്ണൂരില്‍ നിന്നും ലോകകപ്പു കാണാന്‍ ഖത്തറിലെത്തിയ നാജി നൗഷി ദോഹയില്‍ റസ്റ്റോറന്റ് ഉല്‍ഘാടനത്തിനെത്തിയത് ജനങ്ങള്‍ക്ക് കൗതുകമായി. സാമൂഹ്യ മാധ്യമങ്ങളില്‍ താരമായി മാറിയ സാഹസിക വനിതയെ കാണാന്‍ സ്ത്രീകളും പുരുഷമാരും റസ്റ്റോറന്റിനു മുമ്പില്‍ തടിച്ചു കൂടി.

ലോകകപ്പ് ലോഗോകള്‍ കൊണ്ടലങ്കരിച്ച ജീപ്പിലെത്തിയ നാജിയോടൊപ്പം ഫോട്ടോ എടുക്കാനും ജീപ്പിന്റെ ഫോട്ടോ എടുക്കാനും യാത്രാനുഭവങ്ങള്‍ ചോദിചറിയാനും ജനങ്ങള്‍ തിരക്ക് കൂട്ടി.

ദോഹയിലെ ബിന്‍ ഉംറാനി ലെ യര്‍മുക് അല്‍ മീറക്ക് സമീപം ‘വൈറ്റ് ടീ, റസ്റ്റോറന്റ് ഉല്‍ഘാടനമാണ് നാജിയ നാട മുറിച്ച് നിര്‍വ്വഹിച്ചത്. വൈറ്റ് ടീയുടെ ഔഷധഗുണങ്ങളെപ്പറ്റിയും, രോഗപ്രതിരോധ ശക്തിയെക്കുറിച്ചും നാജി ചോദിച്ചറിഞ്ഞു.

കുമാരന്‍ കണ്ടോത്ത്, അബ്ദുള്‍ റഊഫ് നാദാപുരം, അഹമ്മദ് പാതിരിപ്പറ്റ, ഫാരിസ് അഹമ്മദ്, നാജിയയെ അനുഗമിച്ചെത്തിയ പി.എം.എഫ് ഗ്ലോബല്‍ പ്രസിഡന്റ് സലിം മാഹി തുടങ്ങിയ പ്രമുഖരായ നിരവധിയാളുകള്‍ പങ്കെടുത്തു.

Related Articles

Back to top button