ഖത്തറില്‍ വയറ്റിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറില്‍ വയറ്റിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. വയറ്റിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് നിരോധിത ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഒരു യാത്രക്കാരന്റെ കുടലില്‍ നിന്ന് 1.1201 കിലോ മെത്താംഫെറ്റാമൈന്‍ കണ്ടെത്തിയതായി കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. നിരോധിത വസ്തുക്കളുടെ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
