Breaking News

ബലൂണ്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം : ഹോട്ട് എയര്‍ ബലൂണ്‍ , രാത്രിയിലെ തിളക്കം, പ്രകാശമുള്ള പട്ടങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന്റെ തിരിച്ചുവരവിനെ പഴയ ദോഹ തുറമുഖത്തെ പുതിയ സ്ഥലത്ത്, പ്രത്യേകിച്ച് ഈ വാരാന്ത്യത്തില്‍ വന്‍ ജനക്കൂട്ടം സ്വാഗതം ചെയ്തു.

മൂര്‍ഖന്‍, സൂപ്പര്‍മാന്‍, കഴുകന്‍ തുടങ്ങിയ വിവിധ ആകൃതികളും കഥാപാത്രങ്ങളുമുള്ള പ്രകാശപൂരിതമായ ഭീമന്‍ പട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഈ പതിപ്പ് വ്യത്യസ്തമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ഇവന്റിന്റെ പ്രധാന ആകര്‍ഷണങ്ങളായ ഹോട്ട് എയര്‍ ബലൂണുകള്‍, നൈറ്റ് ഗ്ലോ, ഭീമാകാരമായ തിളങ്ങുന്ന പട്ടങ്ങള്‍ എന്നിവയ്ക്ക് പുറമെ, വാക്കിംഗ് പരേഡ്, ഹ്യൂമന്‍ ബലൂണ്‍ ഷോ, മ്യൂസിക്, ക്ലൗണ്‍ ഡ്രംസ് ഷോ എന്നിവയും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു.

പഴയ ദോഹ തുറമുഖത്തെ ഫെസ്റ്റിവലിന്റെ പുതിയ സൈറ്റില്‍ 50 ലധികം ബലൂണുകളുടെയും പ്രകാശപൂരിതമായ കൂറ്റന്‍ പട്ടങ്ങളുടേയും പങ്കാളിത്തത്തോടെ ഈ പതിപ്പ് വ്യത്യസ്തമാണെന്ന് ഫെസ്റ്റിവലിന്റെ സംഘാടകനായ സേഫ് ഫ്‌ലൈറ്റ് സൊല്യൂഷന്‍സ് സിഇഒ ഹസന്‍ അല്‍ മൗസാവി പറഞ്ഞു.

മറ്റ് വിനോദ പരിപാടികളില്‍ ഡിജെ മ്യൂസിക്, മാജിക് ആന്‍ഡ് ബബിള്‍ ഷോ, കാര്‍ണിവല്‍ ഗെയിമുകള്‍, ബ്രോഡ്വേ മെഡ്ലി മ്യൂസിക്കല്‍ ലൈവ് ഷോ എന്നിവയും 10 ദിവസത്തെ ഫെസ്റ്റിവലിലുടനീളം നടക്കും.