Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അഞ്ചാം തവണയും ഡാകര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ ചാമ്പ്യനായ നാസര്‍ ബിന്‍ സാലിഹ് അല്‍-അതിയ്യയെ ഖത്തര്‍ അമീര്‍ അനുമോദിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: അഞ്ചാം തവണയും ഡാകര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ ചാമ്പ്യനായ നാസര്‍ ബിന്‍ സാലിഹ് അല്‍-അതിയ്യയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുമോദിച്ചു.
ഇന്നലെ രാവിലെ അമീരി ദിവാനിലെ ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അതിയ്യയെ സ്വീകരിച്ച അമീര്‍ അദ്ദേഹത്തിന്റെ കായിക നേട്ടങ്ങളെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ കായിക ജീവിതത്തില്‍ കൂടുതല്‍ വിജയങ്ങള്‍ നേരുകയും ചെയ്തു.

സ്പോര്‍ട്സ് ഫോറങ്ങളില്‍ ഖത്തറിന്റെ പേര് ഉയര്‍ത്തുന്നതിന് സംഭാവന നല്‍കുന്നതിനായി വരാനിരിക്കുന്ന ഇവന്റുകളില്‍ മികവ് പുലര്‍ത്താനുള്ള തന്റെ വ്യഗ്രത ഊന്നിപ്പറഞ്ഞ അല്‍ അതിയ്യ നിരന്തരമായ പിന്തുണയ്ക്ക് അമീറിനോട് നന്ദിയും കടപ്പാടും അറിയിച്ചു.

Related Articles

Back to top button