Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

170 വിമാനങ്ങള്‍ റദ്ദാക്കി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇസ്താംബൂളിലെ പ്രതികൂലമായ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയെത്തുടര്‍ന്ന് തുര്‍ക്കിയുടെ ദേശീയ വിമാന കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന 170 വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.
മെറ്റീരിയോളജിക്കല്‍ എമര്‍ജന്‍സി കമ്മിറ്റി (മാഡ്കോം) എടുത്ത നിയന്ത്രണ തീരുമാനത്തിന് അനുസൃതമായാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് മീഡിയ റിലേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് യഹ്യ ഉസ്തുന്‍ ട്വിറ്ററില്‍ പറഞ്ഞു.

ഇസ്താംബുള്‍ വിമാനത്താവളത്തിലേക്കോ പുറത്തേക്കോ ഉള്ള 152 വിമാനങ്ങളും സബിഹ ഗോക്സെന്‍ വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

കടുത്ത കാലാവസ്ഥയെ തുടര്‍ന്ന് ഇസ്താംബൂളിലെയും തലസ്ഥാനമായ അങ്കാറയിലെയും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരുന്നു.

Related Articles

Back to top button