Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അപെക്‌സ് ബോഡി വിജയികള്‍ക്ക് ഇന്‍കാസ് ഖത്തര്‍ സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള അപക്‌സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാര്‍ക്കും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ക്കും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ സ്വീകരണ സമ്മേളനം ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി. നായര്‍ ഉദ്ഘാടനം ചെയ്തു.

ഐ.സി.സി. അശോക ഹാളില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നിയുക്ത അപെക്‌സ് ബോഡി പ്രസിഡണ്ടുമാരായ എ. പി മണികണ്ഠനെ ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഷാനവാസ് ബാവയെ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഇ പി അബ്ദുറഹ്‌മാനെ ഇന്‍കാസ് സിനിയര്‍ നേതാവ് കെ. കെ ഉസ്മാന്‍ എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബു രാജന്‍, ഐഎസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എം ഇ എസ് സ്‌കൂള്‍ പ്രസിഡന്റ് കെ. അബ്ദുല്‍ കരീം ,കെഎംസിസി സെക്രട്ടറി കോയ കൊണ്ടോട്ടി, ഡോ. അബ്ദുല്‍ കലാം (റിയാദ മെഡിക്കല്‍ സെന്റര്‍), ഹെബ്ബാല്‍ ശശിധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐസിസി മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട അബ്രഹാം കെ ജോസഫ്, സുമ മഹേഷ്, അഡ്വ. ജാഫര്‍ ഖാന്‍, മോഹന്‍ കുമാര്‍, സുബ്രഹ്‌മണ്യ ഹെബ്ബഗലു,സജിവ് സത്യശീലന്‍, സത്യനാരായണ റെഢി എന്നിവരെ സാദിക് ചെന്നാടന്‍, ഖലീല്‍ അമ്പലത്ത്, കെ പ്രേംജിത്ത്, ജയപാല്‍ തിരുവനന്തപുരം, ഡേവിസ് ഇടശ്ശേരി, ആനന്ദ് നായര്‍ എന്നിവര്‍ ആദരിച്ചു.

ഐസിബിഎഫ് സാരഥികളായ കെ.വി ബോബന്‍, മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൌര്‍, ദീപക് ഷെട്ടി എന്നിവര്‍ക്ക് രാമശെല്‍വം, ഹനീഫ ചാവക്കാട്, സിയാദ് കോട്ടയം, കരീം റൂസിയ, ഡോ. ഹംസ അല്‍സുവൈദ് എന്നിവരും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രതിനിധികളായി തെരെഞ്ഞടുക്കപ്പെട്ട പ്രദീപ് പിള്ളൈ, നിഹാദ് അലി, ശാലിനി തിവാരി, ജോണ്‍ ഡിസൂസ എന്നിവര്‍ക്ക് ഐസിസി ജനറല്‍ സെക്രട്ടറി കെ. കെ കൃഷ്ണ കുമാര്‍, അബൂബക്കര്‍ ഖാസിമി, ഷമീര്‍ പുന്നൂരാന്‍, അബ്ദുല്‍ റഊഫ് മങ്കട, റുബീഷ് പാലക്കാട് എന്നിവരും ഉപഹാരം നല്‍കി.

പരിപാടിയോടനുബനുന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്‍കിയ സേവനങ്ങളെ മുന്‍ നിറുത്തി പ്രമുഖ വ്യക്തികള്‍ക്ക് ഇന്‍കാസ് സ്‌നേഹാദരവ് നല്‍കി.ഐസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ പ്രസാദ്, മഹേഷ് ഗൌഡ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മണിഭാരതി,നന്ദിനി അബ്ബ ഗൌനി, എ.സി മുനീഷ്, അനഞ്ജന മേനോന്‍ എന്നിവര്‍ക്ക് ഇന്‍കാസ് ഭാരവാഹികളായ സി താജുദ്ധീന്‍, അബ്ദുല്‍ മജീദ് പാലക്കാട്,ഷിബു സുകുമാരന്‍, അഹദ് മുബാറക്, ഫാസില്‍ ആലപ്പുഴ, ജിഷ ജോര്‍ജ്,അഡ്വ. മഞ്ജുഷ ശ്രീജിത്ത്,പി.കെ റഷീദ്,ഷാഹുല്‍ ഹമീദ്, അഷ്റഫ് നന്നമുക്ക്, ആന്റണി ജോണ്‍, എം പി മാത്യു ,ശഫാഫ് ഹാപ്പ, റോന്‍സി പത്തനംതിട്ട എന്നിവര്‍ സ്‌നേഹാദരവ് കൈമാറി.

ചടങ്ങില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു

Related Articles

Back to top button