Breaking News

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കിരീടം ഏഷ്യാ ലയണ്‍സിന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സിന്റെ രണ്ടാം സീസണിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ വേള്‍ഡ് ജയന്‍ഡ്‌സിനെ തറപറ്റിച്ച് ഏഷ്യാ ലയണ്‍സ് കിരീടം ചൂടി. ലോകതാരങ്ങള്‍ അണി നിരന്ന വേള്‍ഡ് ജയന്‍ഡ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഏഷ്യാ ലയണ്‍സ് കിരീടം സ്വന്തമാക്കിയത്.

ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിറഞ്ഞ വേദിയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ഏഷ്യാ ലയണ്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
ഇതോടെ മാര്‍ച്ച് 10 ന് ഖത്തറില്‍ ആരംഭിച്ച ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സിന്റെ രണ്ടാം സീസണ് കൊടിയിറങ്ങി.