Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാളെ മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 26 ഞായറാഴ്ച മുതല്‍ ഖത്തറില്‍ മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്നും ആഴ്ചയുടെ പകുതി വരെ വ്യത്യസ്ത തീവ്രതയോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

ഈ കാലാവസ്ഥ കണക്കിലെടുത്ത്, ഇടിമിന്നലുള്ള മഴയില്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Back to top button