Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ട്രൂപ്പ് ഇഫ്താര്‍ 2023 – ഇഫ്താര്‍ സംഗമം നടത്തി

ദോഹ. ഖത്തറിലെ പ്രമുഖ ഓഫ് റോഡേഴ്‌സ് കൂട്ടായ്മയായ ഡ്യൂണ്‍ ട്രൂപ്പേഴ്സ്, ഇഫ്താര്‍ വിരുന്നും ട്രൂപ്പേഴ്സിന്റെ സംഗമവും സംഘടിപ്പിച്ചു.

ട്രൂപ്പ് ഇഫ്താര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ റേഡിയോ സുനോയിലെ ആര്‍ ജെ അഷ്ടമിയും ആര്‍ ജെ ഷാഫിയും മുഖ്യ അഥിതികളായെത്തി.

നാല്‍പതോളം വണ്ടികള്‍ ഒരു ട്രിപ്പ് ആയി യാത്ര ചെയ്ത് , ഇന്‍ലാന്‍ഡ് സിയില്‍ സംഗമിച്ചാണ് സ്‌നേഹ വിരുന്നൊരുക്കിയത്. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് തികച്ചും രസകരമായ അനുഭവമായി മാറിയെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
റമദാനിലെ കുട്ടികളുടെ ആഘോഷമായ ഗരംഗാവോയുടെ സ്‌നേഹസമ്മാനങ്ങള്‍ കുട്ടികള്‍ക്ക് അതിഥികള്‍ കൈമാറി.

സുരക്ഷിതമായ രീതിയില്‍ ഡെസേര്‍ട് സഫാരികളും ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചും ഡെസേര്‍ട്ട് സഫാരി പ്രിയര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഡ്യൂണ്‍ ട്രൂപ്പേഴ്സ് എന്ന ഈ കൂട്ടായ്മ.

ഈ കൂട്ടായ്മയെ കുറിച്ച് കൂടുതല്‍ അറിയാനും ഈ ഗ്രൂപ്പിന്റെ ഭാഗമാവാനും 77547216 എന്ന നമ്പറില്‍ അഡ്മിനെ ബന്ധപ്പെടാമെന്ന് അഡ്മിന്‍ ഡെസ്‌ക് അറിയിച്ചു

Related Articles

Back to top button