Breaking News

ഈദുല്‍ ഫിത്വറിന് മുന്നോടിയായി ‘ഈദിയ എടിഎം’ സേവനവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്


അമാനുല്ല വടക്കാങ്ങര

ദോഹ: ഈദുല്‍ ഫിത്വറിന് മുന്നോടിയായി ‘ഈദിയ എടിഎം’ സേവനവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഉപഭോക്താക്കള്‍ക്ക് 5, 10, 50, 100 എന്നിങ്ങനെ ഖത്തര്‍ റിയാല്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന പ്രത്യേതക തരം താല്‍ക്കാലിക എ.ടി.എം. മെഷീനുകളാണ് ഈദിയ എടിഎം.

ഖത്തറി സംസ്‌കാരവും പാരമ്പര്യവും പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളുടെ ഭാഗമാണ് സേവനമെന്ന് ക്യുസിബി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണയായി കുട്ടികള്‍ക്ക് നല്‍കുന്ന പണമോ സമ്മാനമോ ആയ ഈദിയ എന്ന പരമ്പരാഗത ആചാരം തിരികെ കൊണ്ടുവരാനാണ് ശ്രമം.
ഇന്നലെ മാള്‍ ഓഫ് ഖത്തറില്‍ ഈദിയ എടിഎം സേവനം ലഭ്യമാക്കി.
ഏപ്രില്‍ 15 (ശനി) പ്ലേസ് വെന്‍ഡോം മാളില്‍; ഏപ്രില്‍ 17 (തിങ്കള്‍) അല്‍ വക്ര ഓള്‍ഡ് സൂഖില്‍; ഏപ്രില്‍ 18 (ചൊവ്വ) അല്‍ മിര്‍ഖാബ് മാളില്‍ എന്നിങ്ങനെ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്ന് ക്യുസിബി പ്രസ്താവനയില്‍ പറഞ്ഞു