Breaking News

ഖത്തറിലെ ഈദാഘോഷങ്ങള്‍ പരിസമാപ്തിയിലേക്ക്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒരാഴ്ച നീണ്ടുനിന്ന ഈദാഘോഷങ്ങള്‍ പരിസമാപ്തിയിലേക്ക് . വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും വെടിക്കെട്ടുകളുമൊക്കെ പശ്ചാത്തലമൊരുക്കിയ ഈദാഘോഷങ്ങളില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തപ്പോള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാവുകയായിരുന്നു.
ഇന്നലെയോടെ ഏറെക്കുറെ എല്ലാ വേദികളിലും ആഘോഷങ്ങള്‍ കൊടിയിറങ്ങി. അവധി കഴിഞ്ഞ് നാളെ ഗവണ്‍മെന്റ് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഖത്തര്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങും.