Breaking News
ഖത്തറിലേക്കുള്ള ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണത്തില്‍ 31.9 ശതമാനം പ്രതിമാസ വര്‍ദ്ധന
ദോഹ: ഖത്തറിലേക്കുള്ള മൊത്തം ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം 2023 ഡിസംബറില്‍ ഏകദേശം 519,000 ആയതായും 2023 നവംബറിനെ അപേക്ഷിച്ച് പ്രതിമാസ വര്‍ദ്ധനവ് 31.9 ശതമാനമാണെന്നും പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ‘ഖത്തര്‍: പ്രതിമാസ സ്ഥിതിവിവരക്കണക്ക്’ ബുള്ളറ്റിന്റെ പുതിയ ലക്കം സൂചിപ്പിക്കുന്നു. എന്നാല്‍ 2022 ഡിസംബറിനെ അപേക്ഷിച്ച് 15.4 ശതമാനത്തിന്റെ വാര്‍ഷിക കുറവുണ്ട്.