Breaking News

അഹമ്മദ് പാതിരിപ്പറ്റയെ കെ.എം.സി.സി ആദരിച്ചു

ദോഹ: നാലു പതിറ്റാണ്ടുകാലം ഖത്തറിലെ കെ.എം.സി.സി രംഗത്തും സാമൂഹ്യ സാംസ്‌ക്കാരിക, മാധ്യമ
രംഗത്തും അര്‍പ്പിച്ച സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് അഹമ്മദ് പാതിരിപ്പറ്റയെ ഖത്തര്‍ നരിപ്പറ്റ പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചു.

കൊണ്ടോട്ടി മണ്ഡലം എം.എല്‍.എ ടി .വി.ഇബ്രാഹിം ഉപഹാരം സമ്മാനിച്ചു.
അത്‌ലന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് ശരീഫ് നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ
രംഗത്തെ മികച്ച സേവനത്തിന് കെ.പി.ഗഫൂര്‍ സ്മാരക പുരസ്‌കാരം സി.കെ.കാസിം മാസ്റ്റര്‍ക്ക്
സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ സമ്മാനിച്ചു.

എസ്.എ.എം.ബഷീര്‍ ,ടി.മുഹമ്മദലി, എം.പി.ജാഫര്‍ മാസ്റ്റര്‍, കെ.പി.റഫീഖ്, ടി.ടി. കുഞ്ഞമ്മദ്, ജാഫര്‍ തയ്യില്‍, ലത്തീഫ് വി .പി .ഫൈസല്‍ കേളോത്ത്, അബ്ദുള്‍ നാസ്സര്‍ നാച്ചി, ടി.ടി.ബഷീര്‍ സി.കെ.ഉബൈദ്, കെ.പി.സലാം പ്രസംഗിച്ചു.
ജനറല്‍ സിക്രട്ടരി സത്താര്‍ സി സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.