Breaking News

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ.ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. റീജന്‍സി ഹാളില്‍ നടന്ന ഖത്തര്‍ കെ.എം.സി.സി മലപ്പുറം പെരുമ സീസണ്‍ 5 ന്റെ സമാപന വേദിയിലെത്തി ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. മലപ്പുറം പെരുമ സംഘാടക സമിതി ചെയര്‍മാന്‍ കെ.മുഹമ്മദ് ഈസ, ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി പ്രസിഡണ്ട് സവാദ് വെളിയംകോട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

തന്റെ എഴുത്ത് ജീവിതത്തില്‍ ഏറെ പ്രോല്‍സാഹനം നല്‍കിയ ബഹുമാന്യനായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകമെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.