Breaking News

കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്ക് പ്രത്യേക സ്‌ക്രീനിംഗ് ലൈനുകള്‍ ആരംഭിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ട്രാന്‍സ്ഫര്‍ യാത്രക്കാരായെത്തുന്ന ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക സ്‌ക്രീനിംഗ് പാതകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. സമര്‍പ്പിത കുടുംബ പാതകള്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കുടുംബങ്ങള്‍ക്ക് അവരുടെ സ്വകാര്യ വസ്തുക്കളുമായി ജീവനക്കാരുടെ സഹായം നല്‍കുകയും ചെയ്യും.