Breaking News

അനക്ക് എന്തിന്റെ കേടാ’ സി. സ്പയിസ് ഒ.ടി.ടി പ്ലാറ്റ്ഫാമില്‍; സ്ട്രീമിങ് മാര്‍ച്ച് ഏഴ് മുതല്‍

ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും മാധ്യമ പ്രവര്‍ത്തകനുമായ ഷമീര്‍ ഭരതന്നൂരിന്റെ സംവിധാനത്തില്‍ അടുത്തിടെ തിയറ്റര്‍ റിലീസിനെത്തുകയും ഏറെ ശ്രദ്ധേയമാകുകയും ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. കേരള ഗവണ്‍മെന്റിന്റെ കീഴില്‍ ഇതാദ്യമായി ആരംഭിക്കുന്ന ‘സി സ്‌പെയിസ്’ ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം എത്തുന്നത്. മാര്‍ച്ച് ഏഴിന് കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി സ്‌പെയ്‌സിന്റെ ആദ്യചിത്രങ്ങളുടെ മുന്‍നിരയിലാണ് ഈ സിനിമയും ഉള്ളത്.

ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച ചിത്രം തിയറ്റര്‍ റിലീസ് ചെയ്തപ്പോള്‍ കേരളത്തിലെ പ്രധാന തിയറ്ററകളില്‍ മൂന്ന് വാരത്തോളം ഓടിയിരുന്നു. മാത്രമല്ല ചിത്രം ചില സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലും ശ്രദ്ധേയമായിരുന്നു. സുധീര്‍ കരമന അഭിനയിച്ച സെയ്ദലവി ഉസ്താദ് എന്ന കഥാപാത്രത്തിന്റെ രംഗങ്ങള്‍ റീലുകളായി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ്കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോന്‍, പ്രകാശ് വടകര, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മന്‍, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, മേരി, ഡോ.പി.വി ചെറിയാന്‍, ബിജു സര്‍വാന്‍, അന്‍വര്‍ നിലമ്പൂര്‍ അനുറാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം: പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്-യാസിര്‍ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം: വിനീത് ശ്രീനിവാസന്‍, സിയാ ഉല്‍ ഹഖ്.
എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല. ആര്‍ട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാര്‍ അനില്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അസീം കോട്ടൂര്‍. ലൊക്കേഷന്‍ മാനേജര്‍: കെ.വി. ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി. പരസ്യകല: ജയന്‍ വിസ്മയ. പശ്?ചാത്തല സംഗീതം: ദീപാങ്കുരന്‍ കൈതപ്രം.

Related Articles

Back to top button
error: Content is protected !!