Local News

റിയല്‍ എസ്റ്റേറ്റ് രംഗത്തെ സാധ്യതകള്‍ : കെ.ഇ.സി കഫെ ടോക്ക് സംഘടിപ്പിച്ചു

ദോഹ. ജി.സി.സി യിലും ഇന്ത്യയിലുമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ് അവസരത്തെ കുറിച്ച് കേരള എന്റര്‍പ്രെണേഴ്‌സ് ക്ലബ് കഫേ ടോക്ക് സംഘടിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ജി.സി.സി യിലെയും ഇന്ത്യയിലെയും ബിസിനസ് അവസരങ്ങള്‍, അത് സംബന്ധമായ സംശയങ്ങളും സങ്കീര്‍ണ്ണതകളും ചര്‍ച്ചയായി.റിയല്‍ എസ്റ്റേറ്റ് രംഗത്തെ ദീര്‍ഘകാല പരിചയ സമ്പന്നരായ ബില്‍ഡര്‍ പോള്‍ തോമസ്, വിപണന വിദഗ്ധരായ ഹക്‌സര്‍ സി.എച്ച്, മശ്ഊദ് തങ്ങള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ മലയാളി സാന്നിധ്യം എ സത്താര്‍ എന്നിവര്‍ അനുഭവങ്ങല്‍ പങ്ക് വെച്ചു.
കെ.ഇ.സി പ്രസിഡന്റ് മജീദലി, കഫെ ടോക്ക് കോര്‍ഡിനേറ്റര്‍ അഡ്വ. ഇഖ്ബാല്‍, വൈസ് ചെയര്‍മാന്‍ ശരീഫ് ചിറക്കല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.