Local News

ഖത്തറില്‍ ഇഫ്താര്‍ സമയമറിയിക്കുന്ന പീരങ്കി വെടി വിവിധ സ്ഥലങ്ങളില്‍

ദോഹ: നോമ്പുതുറ അറിയിക്കുന്നതിനുള്ള പുരാതന പാരമ്പര്യത്തിലുള്ള പീരങ്കി വെടി ഖത്തറില്‍ വിവിധ സ്ഥലങ്ങളിലുണ്ടാകും. സുരക്ഷിതത്വം ഉറപ്പുവരുത്തി ഖത്തര്‍ സായുധയുടെ മേല്‍നോട്ടത്തിലാണ് പീരങ്കിവെടിയുതിര്‍ക്കുക. പരമ്പരാഗത മാര്‍ക്കറ്റുകളായ സൂഖ് വാഖിഫ്, സൂഖ് വക്ര ഉള്‍പ്പെടെ ഖത്തറിലുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ പീരങ്കി വെടിയുതിര്‍ക്കും.