Breaking News

2023 ല്‍ സകാത്ത് കാര്യ വകുപ്പ് 8,800 കുടുംബങ്ങള്‍ക്കായി 235,067,786 റിയാല്‍ ചിലവഴിച്ചു

ദോഹ: 2023 ല്‍ സകാത്ത് കാര്യ വകുപ്പ് 8,800 കുടുംബങ്ങള്‍ക്കായി 235,067,786 റിയാല്‍ ചിലവഴിച്ചതായി എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു. ശരിഅത്ത് ബാങ്കുകള്‍, അംഗീകൃത സംവിധാനങ്ങള്‍ എന്നിവ മുഖേനയാണ് തുക വിതരണം ചെയ്തത്.
ട്യൂഷന്‍ ഫീസ്, വൈദ്യചികിത്സ, കടം തിരിച്ചടയ്ക്കല്‍, കാലാനുസൃതമായ സഹായം (ചാരിറ്റി ബാസ്‌ക്കറ്റ്) എന്നിവയ്ക്കായി നല്‍കിയ സഹായങ്ങളും ഇതില്‍പ്പെടും.