Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ നേമ്പ് തുറയും കുടുംബസംഗമവും സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ നൗഷാദ് മാരുടെ കൂട്ടായ്മയായ ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ നോമ്പുതുറയും കുടുംബ സംഗമവും സംഘടിപ്പിച്ചു. നോമ്പിന്റെ ചൈതന്യമുള്‍കൊണ്ട് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തിയ നൗഷാദ് മൗലവി കാക്കശ്ശേരി പറഞ്ഞു.


പ്രഭാഷണത്തെ ആസ്പദമാക്കി നടത്തിയ ചോദ്യോത്തരത്തില്‍വിജയിച്ചവര്‍ക്കും പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിച്ച ആളുകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു

നാട്ടില്‍ അര്‍ഹരായ നൗഷാദ് മാരുടെ കുടുംബങ്ങളില്‍ റമദാന്‍ കിറ്റ് വിതരണത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി നൗഷാദ് പള്ളിവിള യോഗത്തില്‍ അറിയിച്ചു .


വൈസ് പ്രസിഡണ്ട് നൗഷാദ് അങ്ങാടി അധ്യക്ഷത വഹിച്ചു. നൗഷാദ് പള്ളിവിള, നൗഷാദ് പൈക്ക , നൗഷാദ് വയനാട് , നൗഷാദ് എടപ്പാള്‍ , നൗഷാദ് രാമനാട്ടുകര, നൗഷാദ് എം എന്‍ , നൗഷാദ് അലി എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതവും നൗഷാദ് ചെമ്മാട് നന്ദിയും പറഞ്ഞു .

Related Articles

Back to top button