Local News

നിത്യവും രണ്ടായിരത്തോളം വിദേശികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഒരു സ്വദേശി

ദോഹ. ഖത്തറില്‍ നിത്യവും രണ്ടായിരത്തോളം വിദേശികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഒരു സ്വദേശി . അബൂ ഹമൂറില്‍ താമസിക്കുന്ന ഇരുപത്തൊമ്പതുകാരനായ മുഹമ്മദ് അല്‍ മര്‍രിയാണ് തന്റെ വീട്ടില്‍ റമദാന്‍ ഒന്നുമുതല്‍ രണ്ടായിരത്തോളം വിദേശികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് താന്‍ ഇത് ആരംഭിച്ചതെന്നും ഇനിയുള്ള കാലമത്രയും ഇത് തുടരണമെന്നാണ് ആഗ്രഹമെന്നും മുഹമ്മദ് അല്‍ മര്‍രിയെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.