Local News
ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ ഒഴിവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ളര്‍ക്കിന്റെ സ്ഥിരം , താത്കാലികം തസ്തികകളില്‍ ഒഴിവുണ്ട്.
ഖത്തറില്‍ വിസയുള്ള 21 നും 45 നും ഇടയില്‍ പ്രായമുള്ള ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ക്ലാര്‍ക്കായി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷകര്‍ കമ്പ്യൂട്ടറും എംഎസ് ഓഫീസും ഉപയോഗിക്കാന്‍ അറിയുന്നവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നവരുമാകണം. അറബി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എല്ലാ അലവന്‍സുകളുമടക്കം പ്രതിമാസം 5500 റിയാലാകും ശമ്പളം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ ഏഴിനകം https://docs.google.com/forms/d/e/1FAIpQLSc7JpnZcqFGg2S_oVCUgz0KP22HTFL5ndsIhJuDuCVZ0AodwQ/viewform?fbclid=IwAR3Z5yPLi9visdNjjzVZUNyHXFIG1j7Fo9JOt-ai5ZyIhEBcse-CKBJ7vtM
എന്ന ലിങ്കിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.