Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ചാരിറ്റി ഉദ്യോഗസ്ഥനും മര്‍ഹും കെ.സി.അബ്ദുല്ല മൗലവി യുടെ മകനുമായ കെ.സി.അബ്ദുര്‍ റഹ്‌മാനാണ് നിര്യാതനായത്.

സഫൂറ ചെറുവാടിയാണ് ഭാര്യ . നഫ്ല, നബീല്‍, നഈം, നൂറ, നസീഫ്, ഫാത്തിമ എന്നിവര്‍ മക്കളും ശിഹാബ്, ഫിദ, ഫഹ് മി, സുഹൈല്‍, റോസ്ന എന്നിവര്‍
മരുമക്കളുമാണ്.

കെ. സി മൊയ്തീന്‍ കോയ, കെ സി ഹുസൈന്‍, കെ സി അബ്ദുല്ലത്തീഫ്, കെ സി മുഹമ്മദ് അലി, കെ സി അത്വിയ്യ, കെ സി സുഹ്‌റ, കെ സി മെഹര്‍ബാന്‍, കെ സി മിന്നത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

ഇന്ന് രാവിലെ ഹൃദയാഘാത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.