Breaking News

എക്‌സ്‌പോ 2023 ദോഹ ക്‌ളോസിംഗ് സെറിമണി നാളെ


അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ ബിദ പാര്‍ക്കില്‍ നടന്നുവരുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോ സമാപനത്തിലേക്ക്. ഒക്ടോബര്‍ 2 ന് ആരംഭിച്ച എക്‌സ്‌പോ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് ചരിത്രം കുറിച്ചാണ് സമാപിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള അവസാന സന്ദര്‍ശനം ഇന്നായിരിക്കും. മാര്‍ച്ച് 28 ന് എക്‌സ്‌പോ ഔപചാരികമായി സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നാളെ ക്‌ളോസിംഗ് സെറിമണിയുണ്ടാകും. എന്നാല്‍
ക്‌ളോസിംഗ് സെറിമണിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായേക്കില്ല.