Local News

ഇഫ്താര്‍ സംഗമവും ആരോഗ്യ പഠന ക്ലാസും നടത്തി

ദോഹ: കെ.എം.സി.സി ഖത്തര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ആരോഗ്യ പഠനക്ലാസ്സും നടത്തി. തുമാമയിലുള്ള കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് അന്‍വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വ്രതാനുഷഠാന മാസത്തില്‍ നമ്മള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളെ കുറിച്ചും നിത്യജീവിതത്തില്‍ നമ്മള്‍ പ്രാവര്‍ത്തികമാക്കേണ്ട ആരോഗ്യ മര്യാദകളെ കുറിച്ചും അമേരിക്കന്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.ജസീല്‍ പ്രവര്‍ത്തകരോട് സംവദിച്ചു.

പരിപാടിയില്‍ കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ടി നാസര്‍ ഡോ.ജസീലിനുള്ള മെമോന്റോ നല്‍കി ആദരിച്ചു . ജില്ലാ സെക്രട്ടറി നസീര്‍, കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എ.വി അബൂബക്കര്‍ ഖാസിമി റമളാന്‍ സനേശം നല്‍കി. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി അംഗം പി.വി ഹംസക്കുട്ടി, എ. വി. എ ബക്കര്‍ ഹാജി, മുഹ്സിന്‍ തങ്ങള്‍, പി.എം അബ്ദുള്ളമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.വി അബൂബക്കര്‍ പ്രാര്‍ത്ഥനയും, മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.എസ് ഷഹീം സ്വാഗതവും, മുഹമ്മദ് തിരുവത്ര നന്ദിയും പറഞ്ഞു.