ഔട്ട്‌റീച്ച് ഖത്തര്‍ നോമ്പുതുറ സംഘടിപ്പിച്ചു
ദോഹ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഔട്ട്‌റീച്ച് ഖത്തര്‍ നോമ്പുതുറ സംഘടിപ്പിച്ചു. ഇന്ത്യന്‍ എമ്പസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ സംഗ്പാല്‍ മുഖാതിഥിയായി ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. സമീര്‍ മൂസ റംസാന്‍ സന്ദേശം നല്‍കി.
പ്രസിഡന്റ് അവിനാഷ് ഗെയ്ക്ക് വാഡ് സ്വാഗതവും ജനറല്‍ സെക്രട്ടറി സമീര്‍ മൂസ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, അവരെ മെയിന്‍ സ്ട്രീമില്‍ കൊണ്ടുവരിക, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം, സമൂഹത്തിനിടയില്‍ അവരുടെ തുല്യത ഉറപ്പുവരുത്തുക ഇതൊക്കെയാണ് ഔട്ട്‌റീച്ച് ഖത്തറിന്റെ പ്രധാനലക്ഷ്യങ്ങള്‍.
