Local News

ഗള്‍ഫ് യൂത്ത് ഗെയിംസില്‍ മത്സരിക്കാന്‍ 145 അത്ലറ്റുകളുടെ പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി

ദോഹ. ഏപ്രില്‍ 16 നും മെയ് 2 നും ഇടയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്ന പ്രഥമ ഗള്‍ഫ് യൂത്ത് ഗെയിംസില്‍ മത്സരിക്കാന്‍ 145 അത്ലറ്റുകളുടെ പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, എമിറേറ്റ്‌സ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത് ലറ്റുകള്‍ ഗള്‍ഫ് യൂത്ത് ഗെയിംസില്‍ മാറ്റുരക്കും.