Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജീവനക്കാരും കുടുംബത്തോടുമൊപ്പം ഈദാഘോഷിച്ച് ഖത്തര്‍ ടെക്


അമാനുല്ല വടക്കാങ്ങര

ദോഹ. ജീവനക്കാരും കുടുംബത്തോടുമൊപ്പം ഈദാഘോഷിച്ച് ഖത്തര്‍ ടെക്. ഖത്തറിലെ പ്രമുഖ മാന് പവര്‍, പ്രൊജക്റ്റ് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് സിമൈസിമ ഫാമിലിനോര്‍ത്ത് ബീച്ചില്‍ കമ്പനി സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളുമൊത്തു വൈവിധ്യമാര്‍ന്ന മത്സരങ്ങളും പരിപാടികളുമായാണ് ഈദാഘോഷം സവിശേഷമാക്കിയത്.

കുട്ടികള്‍ക്കായി കുളം കര ,മിഠായി പെറുക്കല്‍,പന്ത് കൈമാറല്‍ ,വനിതകള്‍ക്കായ് സ്‌പോഞ്ജ് വെള്ളം മുക്കി ഗ്ലാസ് നിറക്കല്‍ ,പന്ത് കൈമാറല്‍,പുരുഷന്മാര്‍ക്കായി സ്‌പോഞ്ജ് വെള്ളം മുക്കി ഗ്ലാസ് നിറക്കല്‍,പുഷ് അപ്പ് , കപ്പിള്‍സിനായി കാലുകള്‍ തമ്മില്‍ കെട്ടി നടത്തം ,വീര്‍പ്പിച്ച ബലൂണ്‍ മുഖത്തോടു മുഖം ചേര്‍ത്തു വച്ച് നടത്തം, എല്ലാവരെയും ഉള്‍പ്പെടുത്തി ഹുലാ ഹോപ് കൂടാതെ വാശിയേറിയ വടം വലി തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. ടീം ലീഡര്‍ ലൈജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലൈജു വര്‍ഗീസ് ,ജോണ്‍സന്‍ ,ശ്രീരേഖ എസ് മേനോന്‍,ബിനു തോമസ്,സാബു പീറ്റര്‍ ,ജോബി കെ ജോണ്‍ ,,ജിപ്‌സി ജോബിന്‍,ആശ ജെബി,ബിനു കുരിയന്‍ ,ജിനോജ് തോമസ്, എന്നിവര്‍ നിര്‍വഹിച്ചു .
കമ്പനി മാനേജിങ് ഡയറക്ടര്‍ ജെബി കെ ജോണ്‍ ,ഡയറക്ടര്‍ ആശ ജെബി ,ജനറല്‍ മാനേജര്‍ ബിനു കുരിയാക്കോസ് എന്നിവരുടെ സാന്നിധ്യം പരിപാടികള്‍ക്ക് നിറം പകര്‍ന്നു.

എല്ലാ ആഘോഷങ്ങളും ജീവനക്കാരേയും കുടുംബത്തേയും ചേര്‍ത്തുനിര്‍ത്തുന്ന ജെബി കെ ജോണ്‍ മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഉദാത്ത മാതൃകയാണ് സമൂഹത്തിന് സമ്മാനിക്കുന്നത്.

Related Articles

Back to top button