Local News

‘ ഇന്ത്യക്കായ് ‘ കെഎംസിസി തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ദോഹ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ യുഡിഎഫ് പ്രചാരണ ഗാനം പുറത്തിറക്കി. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഗാനം പുറത്തിറക്കിയത്. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, വൈസ് പ്രസിഡണ്ട് ജബ്ബാര്‍ പാലക്കല്‍, സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം കോട്ടക്കല്‍, ജാബിര്‍ കൈനിക്കര, ഷഫീഖ് കടവ്, നാസര്‍ കാരക്കാടന്‍, റെബി കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗായകനും സംഗീത സംവിധായകനുമായ സാദിഖ് പന്തല്ലൂരും ഹര്‍ഷയുമാണ് ഗാനം ആലപിച്ചിട്ടുള്ളത്. നവാസ് പൂന്തോട്ടത്തിലിന്റേതാണ് രചന.