Local News

ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ദോഹ: 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച മുതല്‍ ഖത്തറിന്റെ ആകാശത്ത് മേഘാവൃതം വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.