Local News

മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ മെഗാ ലോഞ്ച് സംഘാടക സമിതി രുപീകരിച്ചു

ദോഹ : മെയ് 30, 31 തീയതികളിലായി ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കാനിരിക്കുന്ന ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ ( മെജസ്റ്റിക് ) മെഗാ ലോഞ്ചിന്റെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു .

സംഘാടക സമിതി ചെയര്‍മാനായി ഹൈദര്‍ ചുങ്കത്തറയേയും ജനറല്‍ കണ്‍വീനറായി നിഹാദ് അലിയെയും തെരെഞെടുത്തു.
കണ്‍വീനര്‍മാരായി വിനോദ് പുത്തന്‍വീട്ടില്‍, മുനിഷ് എ സി, സന്ദീപ് ഗോപിനാഥ് , ജാന്‍സി റാണി, റിയാസ് അഹമ്മദ്, ജിതിന്‍ ചാക്കോത്ത്, ഷാഫി പാറക്കല്‍ , ആഷിഖ് എ കെ ,സലാം സി എ, അഷറഫ് വാകയില്‍, ഇസ്മയില്‍ ,സല്‍മാന്‍ മഞ്ചേരി , മുഹമ്മദ് സുജീര്‍ , ലുത്ഫി കലമ്പന്‍ , മന്‍സൂര്‍, പൂളക്കല്‍ മുസ്തഫ ,നൗഷാദ് അലി , ശീതള്‍ പ്രശാന്ത്, ആര്യ ഉണ്ണി ,സജ്ന സാക്കി, നൗഫിറ ഹുസൈന്‍, സാബിര്‍ അഹമ്മദ്, ദില്‍ഷാദ് മേലാറ്റൂര്‍
സൈമണ്‍ മൂത്തേടം ,സുരേന്ദ്രന്‍ എ എം, ,റഹ്‌മത്തുള്ള എന്നിവരെയും ഇവരുടെ നേതൃത്വത്തില്‍ 70 ഓളം പേരടങ്ങുന്ന
വിവിധ സബ്കമ്മിറ്റികളും രൂപീകൃതമായി.

സംഘാടക സമിതി രുപീകരണ യോഗം പ്രസിഡന്റ് നിഹാദ് അലിയുടെ അധ്യക്ഷതയില്‍ മെജസ്റ്റിക് ഉപദേശക സമിതി ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു.

നാട്ടില്‍ നിന്നുള്ള സാംസ്‌കാരിക സമൂഹ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
കലാസ്വാദകര്‍ക്കായി കേരളത്തിലെ പ്രശസ്ത ബാന്‍ഡ് നയിക്കുന്ന സംഗീത സന്ധ്യയും മെഗാ ലോഞ്ചിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട് .

യോഗത്തില്‍ മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചാക്കോത്ത് നന്ദിയും പറഞ്ഞു.