Local News

ഡ്യൂണ്‍ ട്രൂപ്പേഴ്സ് ആരവ് 2024 ആഘോഷിച്ചു

ദോഹ.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഖത്തറിലെ ഓഫ് റോഡ് റൈഡേഴ്സിന്, സുരക്ഷിതമായി എങ്ങനെ ഓഫ് റോഡ് റൈഡ് പോകാം, റൈഡിനിടയിലെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളില്‍ ട്രെയിനിംഗും അവബോധവും നല്‍കി വളരെ സജീവമായ ഖത്തറിലെ ഓഫ് റോഡ് ക്ലബ് ആയ ഡ്യൂണ്‍ ട്രൂപ്പേഴ്സ് കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 179 ഫോര്‍ വീലേര്‍ഴ്‌സ് പങ്കെടുത്ത് റൈഡ് സംഘടിപ്പിച്ചു. രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ റെക്കോര്‍ഡിട്ട പരിപാടിക്ക് ഡ്യൂണ്‍ ട്രൂപ്പേഴ്സ് ക്യാപ്റ്റന്‍ റമീസ് നേതൃത്വം കൊടുത്തു. അജ്മല്‍ ബാബു സ്വാഗതം പറഞ്ഞു.

പ്രമുഖ ഓഫ് റോഡ് റൈഡര്‍ മെന്റോ അതിഥിയായി പങ്കെടുത്ത പരിപാടി
ആര്‍ ജെ രതീഷ്, ആര്‍ ജെ തുഷാര എന്നിവര്‍ നിയന്ത്രിച്ചു.
മേളം ഖത്തറിന്റെ ചെണ്ടമേളം പരിപാടിക്ക് ആവേശവും ആനന്ദവുമേകി.