Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘പരിഭവം’ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു

ദോഹ: സലാം വടകര രചന നിര്‍വഹിച്ച്, ഖാലിദ് വടകരയുടെ സംഗീതത്തില്‍, റഫീഖ് വാടാനപ്പള്ളി ആലപിച്ച ‘പരിഭവം’ എന്ന പ്രണയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
മുഹ്‌സിന്‍ തളിക്കുളമാണ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രസ്തുത ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ച, നാല് പതിറ്റാണ്ട് കാലമായി ഖത്തറിലെ പ്രവാസിയായ ഖാലിദ് വടകരക്ക് സ്‌നേഹാദരം നല്‍കിക്കൊണ്ട് ചടങ്ങില്‍ ആല്‍ബം സംവിധാനം നിര്‍വഹിച്ച മുഹ്‌സിന്‍ തളിക്കുളം, ഗായകരായ റഫീഖ് വാടാനപ്പള്ളി, സമീര്‍ തൃശൂര്‍, സാംസ്‌കാരിക മേഖലയില്‍ നിന്നും ഗ്രില്‍ ഹൗസ് റസ്റ്റോറന്റ് മന്‍സൂറ പാര്‍ട്ണര്‍ അസീസ് കണ്ണൂര്‍, സിദ്ധീഖ് ചെറുവത്തൂര്‍, ഹംസ പന്തായി, റഫീഖ് ആര്‍.എം, അന്‍സാര്‍ കെഎന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എരഞ്ഞോളി മൂസ പാടിയ പിരിയുന്ന ലോകത്ത് പൂവിട്ട് പൂജിച്ചു എന്നിങ്ങനെയുള്ള ഒട്ടനവധി അറിയപ്പെടുന്ന ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. കണ്ണൂര്‍ ശരീഫ്, എം.എ ഗഫൂര്‍ തുടങ്ങി ഗായകര്‍ പാടി ഹിറ്റാക്കിയ നിരവധി ഗാനങ്ങള്‍ക്കും ഖാലിദ് വടകര സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. നല്ലൊരു ഹാര്‍മോണിയിസ്റ്റ് കൂടിയാണ് ഖാലിദ് വടകര.

Related Articles

Back to top button