Local News
മല്‍ക്ക റൂഹിയുടെ ചികിത്സയിലേക്ക് ഒയാസിസ് ഒരുമനയൂര്‍ ഖത്തര്‍ കമ്മറ്റിയുടെ സഹായ ഫണ്ട് കൈമാറി
ദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ എഎംഎ ടൈപ്പ് -1 അസുഖം ബാധിച്ച
റൂഹി മോള്‍ക്കായി ഒയാസിസ് ഒരുമനയൂര്‍ ഖത്തര്‍ സ്വരൂപിച്ച സഹായ ഫണ്ട് ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് കൈമാറി.
നാല്പതു വര്‍ഷത്തോളമായി ഖത്തറില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് ഓയാസിസ് ഖത്തര്‍ ഒരുമനയൂര്‍ .
പ്രസിഡണ്ട് എ.വി ബക്കര്‍, ജനറല്‍ സെക്രട്ടറി വി.സി.മുജീബ്, ട്രഷര്‍ പി.കെ മുഹമ്മദുണ്ണി, സെക്രട്ടറി ട്ടി .കെ ജാഫര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും ഓയാസിസ് നന്ദി പറഞ്ഞു