Breaking News

8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തിര വൈദ്യ സേവനങ്ങളുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ സാധാരണ പരിശോധകള്‍ നിര്‍ത്തിവെക്കുകയും അടിയന്തിരമല്ലാത്ത എല്ലാ കണ്‍സല്‍ട്ടേഷനുകളും ടെലഫോണ്‍ കണ്‍സല്‍ട്ടേഷനുകളാക്കി മാറ്റുകയും ചെയ്ത സാഹചര്യത്തില്‍ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും അടിയന്തിര വൈദ്യ സേവനങ്ങളുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍.

 

ജീവന്‍ അപായപ്പെടുത്താത്ത ചെറിയ പൊള്ളലുകള്‍, ഉളുക്ക്, ഗുരുതരമായ തലവേദന, ഗുരുതരമായ ചെവിവേദന, നി

ര്‍ജലീകരണം, തലകറക്കം തുടങ്ങിയ കേസുകളാണ് ഈ കേന്ദ്രങ്ങളില്‍ പരിഗണിക്കുക.

മൈദര്‍, റൗദത്തുല്‍ ഖൈല്‍, ഗറാഫ, അല്‍ കഅബാന്‍, ശഹാനിയ, ശമാല്‍, ഉമ്മുസലാല്‍ അബൂബക്കര്‍ സിദ്ദീഖ് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് 24 മണിക്കൂറും വൈദ്യ സേവനം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 107 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന്പ്രൈമറി  ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു