Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എന്‍ എം കെ ഫൗണ്ടേഷന്‍ ഭവന താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് അഡ്വ: വി. ഡി. സതീഷന്‍ നിര്‍വഹിച്ചു


ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എന്‍.എം.കെയുടെ പേരില്‍ ബന്ധുക്കള്‍ രൂപീകരിച്ച എന്‍ എം കെ ഫൗണ്ടേഷന്‍ സ്‌നേഹ ഭവനത്തില്‍ ഉള്‍പ്പെടുത്തി ഡോ. അസ് ലം സലീം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് അഡ്വ: വി. ഡി. സതീഷന്‍ നിര്‍വഹിച്ചു. തൃശൂര്‍ മുന്‍ എം.പി. ടി.എന്‍.പ്രതാപന്‍, തടാകം കുഞ്ഞിമുഹമ്മെദ് ഹാജി, ജലീല്‍ ട്രേഡേഴ്‌സ് യൂ. എ. ഇ. (ഉടമയും ഇഖ്റയുമായി സഹകരണത്തില്‍ വടക്കേകാട് ഡയാെലസീസ് സംവിധാനം ഒരുക്കിയിട്ടുള്ള തടാകം ഫൗണ്ടേഷന്‍), പ്രമുഖ വ്യവസായിയും ധാര്‍മ്മിഷ്ഠനുമായ തറയില്‍ മുഹമ്മദ് ശരീഫ്, എന്‍ എം കെ യുടെ മകനും ഖത്തര്‍ പ്രവാസിയും, വടക്കേകാട് പഞ്ചായത്ത് പ്രെസിഡന്റുമായ നബീല്‍,, എന്‍. എം. കെ. ഫൗണ്ടേഷന്‍ ചെയര്‍മാനും ഖത്തര്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂള്‍ ട്രഷററും എന്‍ എം കെ യുടെ അളിയനുമായ മേപ്പാട്ട് ഉസ്മാനും തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button