Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, ഇന്നലെ 418 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആഭ്യന്തര മന്ത്രാലയം.

ഇന്നലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് 418 പേരാണ് പിടിയിലായത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 389 പേരേയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 24 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 5 പേരേയുമാണ് പോലീസ് പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.