Breaking News

ഖത്തര്‍ കെ. എം. സി. സി മുന്‍ നേതാവ് നാട്ടില്‍ നിര്യാതനായി

ദോഹ. ദീര്‍ഘ കാല ഖത്തര്‍ പ്രവാസിയും, ഖത്തര്‍ കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ മുന്‍ ഭാരവാഹിയും, സംസ്ഥാന കൗണ്‍സിലറും ആയിരുന്ന കണ്ണൂര്‍ ജില്ലയിലെ കരിയാട് കിടഞ്ഞിയിലെ പൊറ്റേരി കുഞ്ഞമ്മദ് ഹാജി നിര്യാതനായി.
ഇറാനി സൂഖിലെ സില്‍വര്‍ സ്റ്റാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ആയിരുന്നു.
പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിലവില്‍ കിടഞ്ഞി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, മുസ് ലിം ലീഗ് കരിയാട് മേഖല പ്രസിഡന്റ്, എസ്.ഐ.എസ് സംസ്ഥാന കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.
മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കിടഞ്ഞി ജുമഅത്ത് പള്ളിയില്‍ നടക്കും.