Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും കലാ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ബി.എം.നാസിമുദ്ദീന്‍ (സുല്‍ത്താന്‍ ബത്തേരി ) ആണ് നിര്യാതനായത്.
ഖത്തര്‍ കസ്റ്റംസില്‍ കാല്‍ക്കുലേഷന്‍ വിഭാഗത്തില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്റെ പ്രവര്‍ത്തകനായിരുന്നു.
എന്‍.സി.സൈബുന്നിസയാണ് ഭാര്യ. ശഹന നാസിം, ഷംനാസ്, സഫ്‌ന നാസിം എന്നിവരാണ് മക്കള്‍.
മയ്യിത്ത് നിസ്‌കാരം ഇന്ന് (ചൊവ്വ ഉച്ചക്ക് 12 മണിക്ക് ദൊട്ടപ്പംകുളം മസ്ജിദിലും ഒരു മണിക്ക് ചുങ്കം ജുമാ മസ്ജിദിലും നടക്കും