Breaking News

ലോക ടൂറിസം ദിനം ഇന്ന്, പിന്തുണയുമായി ഖത്തര്‍ റെയില്‍

ദോഹ.ലോക ടൂറിസം ദിനം ഇന്ന്, പിന്തുണയുമായി ഖത്തര്‍ റെയില്‍ .ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയാണ് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത്. ഇന്നലെ മുതല്‍ വിമാനത്താവളം വഴി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കോംപ്ലിമെന്ററി ഡേ പാസുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭം ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി സഹകരിച്ച് ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 26 മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തിക്കുന്ന ഈ ഓഫര്‍, ദോഹ മെട്രോയും ലുസൈല്‍ ട്രാമും അനുഭവിക്കാനും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ യാത്ര ചെയ്യാനും സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.