Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ബാക്ക് റ്റു ഗാന്ധി പ്രസംഗ മല്‍സര വിജയികള്‍ക്ക് ഷാഫി പറമ്പില്‍ എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐ വൈസി ഖത്തര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ‘ബാക്ക് റ്റു ഗാന്ധി’ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം നടത്തി. വിജയികള്‍ക്ക് ഷാഫി പറമ്പില്‍ എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒന്നാം സ്ഥാനം എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ ഹനാന്‍ ഷഹീം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം എംഇഎസ് സ്‌കൂളിലെ തന്നെ മുഹമ്മദ് ഷാന്‍ ഷെഫി നേടി. മൂന്നാം സ്ഥാനം ബിര്‍ള പബ്ലിക് സ്‌കൂളിലെ നുഹ ബിന്‍ത് നിയാസ്, നോബിള്‍ സ്‌കൂളിലെ വൈഗ രാജേഷ് എന്നിവര്‍ പങ്കിട്ടെടുത്തു.

ഐവൈസി ഖത്തര്‍ നടത്തുന്ന ‘പോര്‍ബന്തര്‍ ബാക്ക് റ്റു ഗാന്ധി’ ക്യാമ്പയിന്റെ ഭാഗമായാണ് മത്സരം നടന്നത്.
ഹാഫില്‍ ഒട്ടുവയല്‍, സഫീര്‍ ചാത്തോത്ത്, മാഷിക്ക് മുസ്തഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Related Articles

Back to top button