Local News

വക്‌റ മദ്‌റസ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

ദോഹ. അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ്യ ശാന്തിനികേതന്‍ വക്‌റയില്‍ നിന്നും പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങി.

സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റഫീഖ് റഹീം ആശംസയര്‍പ്പിച്ചു.

വിമന്‍ ഇന്ത്യ വക്‌റ സോണല്‍ പ്രസിഡന്റ് ഡോ. ഹുദാ അന്‍വര്‍, പി.ടി.എ പ്രസിഡന്റ് അസ്ഹര്‍ അലി, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍, പി.ടി.എ ട്രഷറര്‍ ശാഹിദ് അലി, കാരി ഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഹാഷിഫ് ഹനീഫ് എന്നിവരും സംബന്ധിച്ചു.

ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ ശിഫ്‌ന മുഹമ്മദ്, ശെസാ ഫാത്തിമ, റാഹ റഊഫ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

പ്രിന്‍സിപ്പാള്‍ ആദം എം.ടി അധ്യക്ഷത വഹിച്ചു. അഹ്‌മദ് ബിന്‍ ഹംസ ഖുര്‍ആന്‍ പാരായണം നടത്തി. സിദ്‌റ മര്‍യം ഗാനമാലപിച്ചു. ജമീല്‍ ഫലാഹി സ്വാഗതവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

ഹന്‍ഷ പിപി, അബ്ദുല്ല പി, നിസാര്‍ പി.വി, നബീല്‍ പി, ഹംസ എന്‍, മുസ്തഫ, ത്വാഹ, താജുദ്ദീന്‍, ഫാത്തിമ സുഹ്‌റ, ഖദീജാബി, ഉമൈബാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.