നാട്ടിലും തരംഗമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നാട്ടിലും തരംഗമാകുന്നു. നിരവധി പ്രമുഖരും സംരംഭകരുമാണ് ഡയറക്ടറിയുടെ കോപ്പികള്‍ ഏറ്റുവാങ്ങുന്നത്.
തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് പ്രവാസി ബന്ധു ഡോ. എസ്. അഹ്‌മദ്, ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, നൗഷാദ് സിറ്റിമാക്‌സ് തുടങ്ങി നിരവധി പേര്‍ ഡയറക്ടറി ഏറ്റുവാങ്ങി
