Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജനസേവനം ദൈവാരാധന

ദോഹ: ചൂരല്‍ മല, മുണ്ടക്കൈ ദുരന്തത്തില്‍ സമാനതകളില്ലാത്ത സേവനമനുഷ്ഠിച്ച ഐ ആര്‍ ഡബ്ലു പ്രവര്‍ത്തക കെ. കെ. അദീലക്ക് വിമന്‍ ഇന്ത്യ ഖത്തര്‍ ദോഹ സോണ്‍ ആദരം നല്‍കി.

‘ജനസേവനം ദൈവാരാധന’ എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയില്‍ ഐ ആര്‍ ഡബ്ലു വോളണ്ടിയറായി ദുരന്ത ഭൂമിയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അവര്‍ തന്റെ അനുഭവങ്ങളും ,ഹൃദയഭേദകമായ നേര്‍ കാഴ്ചകളും സദസ്സുമായി പങ്കു വെച്ചു.

വിമന്‍ ഇന്ത്യ ഖത്തര്‍ പ്രവര്‍ത്തകയും, ജനസേവന പ്രവര്‍ത്തനത്തിന് ഗള്‍ഫ് മാധ്യമം ഷീ ക്യു എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ സൗദ പി കെ മൊമെന്റോ നല്‍കി അവരെ ആദരിച്ചു.

വിമന്‍ ഇന്ത്യ ദോഹ സോണ്‍ വൈസ് പ്രസിഡണ്ട് സുനില അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എക്‌സിക്യുട്ടിവ് അംഗം ശബാന പ്രാര്‍ത്ഥന നടത്തി .സെക്രട്ട്രി സുനീറ നിസാര്‍ സ്വഗതം പറഞ്ഞു . ദോഹ സോണ്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുത്തു.

Related Articles

Back to top button