Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെഎംസിസി നേതാക്കള്‍ക്ക് സ്വീകരണവും ഉപഹാരവും നല്‍കി

ദോഹ: വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എസ് എ എം ബഷീര്‍ , സെക്രട്ടറി അബ്ദു നാസര്‍ നാച്ചി, ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഐ എസ് സി അഡൈ്വസറി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ .അബ്ദു സമദ് എന്നിവര്‍ക്ക് കെഎംസിസി സംസ്ഥാന അഡൈ്വസറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരണവും ഉപഹാരവും കൈമാറി.

കെഎംസിസി ഖത്തര്‍ സ്ഥാപക കാലം മുതല്‍ അറുപത്തിരണ്ട് വര്‍ഷത്തെ സുദീര്‍ഘമായ പ്രവര്‍ത്തന കാലയളവ് വരെ കര്‍മ്മ രംഗത്ത് സജീവമായ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി ഹാജി യില്‍ നിന്നും സ്വീകരിക്കുന്ന ഉപഹാരവും ഉന്നത ബോഡി നല്‍കുന്ന സ്വീകരണവും ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു എന്നും സ്വന്തം പ്രവര്‍ത്തന ഇടങ്ങളില്‍ നിന്ന് സ്വീകരണം ലഭിക്കുന്നത് അഭിമാനകരമായ അനുഭവമാണെന്നും സ്വീകരണത്തിന് നന്ദി അറിയിച്ച് മറുപടി പ്രസംഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു . ഡോ അബ്ദു സമദ് , എസ് എ എം ബശീര്‍ ,അബ്ദു നാസര്‍ നാച്ചി, സലീം നാലകത്ത്, പി എസ് എം ഹുസ്സൈന്‍ ,കെ ബി കെ മുഹമ്മദ്, താഹിര്‍ താഹ ക്കുട്ടി അഭിന്ദനങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി വി ഖാലിദ് സ്വാഗതവും മുസ്തഫ എലത്തൂര്‍ നന്ദിയും പറഞ്ഞു ഉപദേശക സമിതി അംഗങ്ങളായ അബ്ദു റഷീദ് പി പി , ഹമദ് മൂസ, സാദിഖ് പാക്യാര, ബഷീര്‍ ഖാന്‍, ഹംസ കുട്ടി തൃശൂര്‍, സംസ്ഥാന ഭാരവാഹികളായ നേതാക്കളായ അബൂബക്കര്‍ പുതുക്കുടി , സിദ്ധീക്ക് വാഴക്കാട് ,അഷ്റഫ് ആറളം അലി മൊറയൂര്‍, വി ടി എം സാദിഖ്, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ സംബന്ധിച്ചു.

Related Articles

Back to top button