Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് മെയ് 30 ന്

ദോഹ. പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തലത്തില്‍ 6 മുതല്‍ 10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിസ്ഥിതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. മെയ് 30 ന് വൈകിട്ട് 3 മണിക്ക് ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ വച്ചു നടക്കും.

കഴിഞ്ഞ രണ്ടു സീസണുകളില്‍ നടത്തിയ ക്വിസ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും അവതരണ രീതി കൊണ്ടും മികവ് പുലര്‍ത്തിയിരുന്നു. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മെയ് 28ന് മുമ്പായി 66193295 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

Related Articles

Back to top button